മയ്യിൽ: പുഴമണൽ മോഷ്ടിച്ചു കൊണ്ടു പോകുന്നതിനിടെ പിക് അപ്പ് വാൻ പോലീസ് പിടികൂടി ഡ്രൈവർ ഓടി രക്ഷപ്പെട്ടു ഇന്നലെ രാത്രി 8.30 മണിക്ക് വാഹന പരിശോധനക്കിടെ കുറ്റ്യാട്ടൂർ കണ്ണൻ പീടികക്ക് സമീപം വെച്ചാണ് പോലീസ് കൈകാണിച്ചിട്ടും നിർത്താ തെ പോയ കെ എൽ10 എൻ. 6150 നമ്പർ പിക്കപ്പ് വാനിനെ പിന്തുടർന്ന് എസ്.ഐ കെപി മനുവും സംഘവും പിടികൂടിയത്. വാഹനത്തിൽ നിന്നും 50 ചാക്കു മണൽ പോലീസ് പിടിച്ചെടുത്തു വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് പിക് അപ്പ് ഡ്രൈവർക്കെതിരെ മണൽ മോഷണത്തിനു കേസെടുത്ത് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

