തിരുവനന്തപുരം: “വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ…’ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള ആദ്യ വാചകങ്ങൾ വി.ഡി. സതീശൻ ചൊല്ലിയപ്പോഴേക്കും തിങ്ങിനിറഞ്ഞ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം കരഘോഷത്തോടെ ഇളകിമറിഞ്ഞു. ആയിരങ്ങളെ സാക്ഷിയാക്കി കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഭരണഘടനയോട് കൂറ് പുലർത്തുമെന്നും ഭീതിയോ പക്ഷപാതമോ ഇല്ലാതെ ജനങ്ങൾക്ക് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം ദൈവനാമത്തിൽ സത്യം ചെയ്തു. കർത്തവ്യ നിർവഹണത്തിന്റെ ഭാഗമല്ലാതെ രഹസ്യങ്ങൾ വെളിപ്പെടുത്തില്ലെന്ന പ്രതിജ്ഞയും അദ്ദേഹം വേദിയിൽ സഗൗരവം ഏറ്റുചൊല്ലി.
സത്യപ്രതിജ്ഞ പൂർത്തിയാക്കിയതിന് പിന്നാലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അദ്ദേഹത്തെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. തുടർന്ന് വേദിയിലുണ്ടായിരുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കെട്ടിപ്പിടിച്ച് വി.ഡി. സതീശൻ തന്റെ വലിയ സന്തോഷം പങ്കുവെച്ചു.
ചടങ്ങിനെത്തിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തുടങ്ങിയ ദേശീയ നേതാക്കൾക്ക് അദ്ദേഹം ഹസ്തദാനം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

