കണ്ണാടിപ്പറമ്പ്: പാമ്പുകളെക്കുറിച്ചും പാമ്പുകടിയേറ്റാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷകളെക്കുറിച്ചും പൊതുജനങ്ങൾക്കായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പൊറോളം അങ്കണവാടിയിൽ വെച്ച് നടന്ന ചടങ്ങ് വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു.
പാമ്പുകളെ തിരിച്ചറിയുന്നതിനും പാമ്പുകടിയേറ്റാൽ പരിഭ്രാന്തരാകാതെ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും സുശാന്ത് മടപ്പുര ക്ലാസ് എടുത്തു. സി.ഡി.എസ് മെമ്പർ സരിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആശാ വർക്കർ ഓമന സ്വാഗതം ആശംസിച്ചു. മഴക്കാലം ആരംഭിക്കാനിരിക്കെ പാമ്പുകളുടെ സാന്നിധ്യം വർധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്തരമൊരു ക്ലാസ്സ് സംഘടിപ്പിച്ചത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

