
കണ്ണാടിപ്പറമ്പ്: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റ് സമ്മേളനം ആവേശപൂർവ്വം സംഘടിപ്പിച്ചു. കണ്ണാടിപ്പറമ്പ് അലോക്കൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കേരള വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ടി.സി. വിൽസൺ ഉദ്ഘാടനം ചെയ്തു. കണ്ണാടിപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് പി. ജഗന്നാഥൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വ്യാപാര രംഗത്തെ മികവിനും സേവനത്തിനുമായി പ്രദേശത്തെ മുതിർന്ന വ്യാപാരികളെ ചടങ്ങിൽ വെച്ച് ആദരിച്ചു. മയ്യിൽ ഏരിയ സെക്രട്ടറി പി.പി. ബാലകൃഷ്ണൻ, മയ്യിൽ ഏരിയ പ്രസിഡന്റ് പി. ഉല്ലാസൻ, കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം എസ്. രാജേഷ്, മയ്യിൽ ഏരിയ മുൻ പ്രസിഡന്റ് കെ.വി. ശശിധരൻ, മയ്യിൽ ഏരിയ കമ്മിറ്റി അംഗങ്ങളായ സി. ഇബ്രാഹിം കുട്ടി, പി.പി. രാജീവൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു. കണ്ണാടിപ്പറമ്പ് യൂണിറ്റ് സെക്രട്ടറി പി.വി. ശശിധരൻ സ്വാഗതവും ട്രഷറർ കെ.പി. പ്രകാശൻ നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

