കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരം മെയ് അവസാന വാരം ഉദ്ഘാടനം ചെയ്യും; വിപുലമായ സംഘാടക സമിതി രൂപീകരിച്ചു

Kannadiparamba online news

ചട്ടുകപ്പാറ: സി.പി.ഐ.എം വേശാല ലോക്കൽ കമ്മറ്റിക്ക് വേണ്ടി ചട്ടുകപ്പാറയിൽ നിർമ്മിച്ച കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം മെയ് അവസാന വാരം നടക്കും. ഉദ്ഘാടന പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. സി.പി.ഐ.എം ഏരിയ സെക്രട്ടറി എൻ. അനിൽകുമാർ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.

എം.വി. സുശീല അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. ചന്ദ്രൻ, കെ. ബൈജു, കെ. ഗണേശൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതമാശംസിച്ചു. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി 151 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെയും വിവിധ സബ് കമ്മറ്റികളെയും യോഗം തിരഞ്ഞെടുത്തു. കെ. നാണു (ചെയർമാൻ), കെ. പ്രിയേഷ് കുമാർ (കൺവീനർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!