നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധം; ആക്ഷൻ കൗൺസിൽ ഹർത്താൽ ആരംഭിച്ചു, ചേലേരി മുക്കിൽ വാഹനങ്ങൾ തടഞ്ഞു

Kannadiparamba online news
Screenshot

കണ്ണൂർ: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് മൂന്നാം വർഷ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലും വിവിധ ദളിത്-ആദിവാസി സംഘടനകളും ആഹ്വാനം ചെയ്ത ഹര്‍ത്താൽ പുരോഗമിക്കുന്നു. രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ.

ഇന്ന് രാവിലെ 7 മണിയോടെ ചേലേരിമുക്കിൽ സമരാനുകൂലികൾ കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള വാഹനങ്ങൾ തടഞ്ഞു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും വാഹനങ്ങൾ കടത്തിവിടുകയും ചെയ്തു. നിലവിൽ ഇതുവഴി ഗതാഗതം തടസ്സമില്ലാതെ നടക്കുന്നുണ്ട്. തിരുവനന്തപുരം തമ്പാനൂരില്‍ പ്ലക്കാർഡുകള്‍ ഉയർത്തി പ്രതിഷേധിച്ച പ്രവർത്തകർ ബസും ഓട്ടോയും അടക്കമുള്ള വാഹനങ്ങൾ തടഞ്ഞു.

വിദ്യാര്‍ത്ഥിയുടെ മരണത്തിൽ ആരോപണവിധേയനായ ഡോ. റാമിനെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിലും, ജാതി അധിക്ഷേപ പരാതികളിൽ കണ്ണൂർ ഡെന്റൽ കോളേജ് മാനേജ്മെന്റ് സ്വീകരിക്കുന്ന നിരുത്തരവാദപരമായ നിലപാടുകളിലുമുള്ള പ്രതിഷേധ സൂചകമായാണ് ഹര്‍ത്താല്‍ നടത്തുന്നത്. അതേസമയം, കണ്ണൂർ ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളെ ഹർത്താൽ കാര്യമായി ബാധിച്ചിട്ടില്ല. കെ.എസ്.ആർ.ടി.സിയും സ്വകാര്യ വാഹനങ്ങളും പതിവുപോലെ സർവീസ് നടത്തുകയും കടകമ്പോളങ്ങൾ തുറന്നുപ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പലയിടങ്ങളിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!