കണ്ണൂർ: രണ്ട് വർഷ കാലാവധി തികഞ്ഞാൽ ആഭരണം പണിക്കൂലി ഇല്ലാതെ തിരികെ നൽകാമെന്ന് സ്കീം പ്രകാരം വിശ്വസിപ്പിച്ച് 10.520 പവൻ്റെ ആഭരണങ്ങൾ നിക്ഷേപമായി വാങ്ങിയ ശേഷം കാലാവധി കഴിഞ്ഞിട്ടും തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരംമൂന്നു പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. ചാലതന്നട സ്വദേശി അമീറ മൻസിലിൽ വി.കെ. ഇസ്മായിലിൻ്റെ പരാതിയിലാണ് കണ്ണൂർ ടൗണിലെ ഫാത്തിമ ഗോൾഡ് ജ്വല്ലറി ഉടമകളായ കക്കാട് പരപ്പിൻ മൊട്ടയിലെ മുസാനിഫത്ത്സ്, ബാങ്ക് റോഡിലെ മുഹമ്മദ് റാഫി, മൂന്നാം പ്രതിയായജ്വല്ലറി പ്രൊപ്പറേറ്റർ എന്നിവർക്കെതിരെ ടൗൺ പോലീസ് കേസെടുത്തത്. 2022 ഫെബ്രവരി 15 ന് ആണ് പരാതിക്കാരൻ 10.520 പവൻ്റെ ആഭരണങ്ങൾ പ്രതികളുടെ സ്ഥാപനത്തിൽ നിക്ഷേപം നടത്തിയത് കാലാവധി കഴിഞ്ഞിട്ടും സ്വർണ്ണ മോ വാഗ്ദാനം ചെയ്ത പണമോ തിരികെ നൽകാത്തതിനെ തുടർന്ന് പരാതിയുമായി കണ്ണൂർ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി (ഒന്ന്)യെ സമീപിച്ചതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

