ചരിത്രപ്രസിദ്ധമായ പാമ്പുരുത്തി പള്ളി നേർച്ച ഉറൂസ് ഏപ്രിൽ 17 മുതൽ 19 വരെ

Kannadiparamba online news
Screenshot

കണ്ണൂർ/പാമ്പുരുത്തി: ചരിത്രപ്രസിദ്ധമായ പാമ്പുരുത്തി പള്ളി നേർച്ച ഉറൂസ് 2026 ഏപ്രിൽ 17, 18, 19 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വിപുലമായ പരിപാടികൾക്കാണ് പാമ്പുരുത്തി മഹല്ല് സാക്ഷ്യം വഹിക്കുന്നത്.

ഏപ്രിൽ 17 വെള്ളിയാഴ്ച ജുമാ നിസ്കാരാനന്തരം നടക്കുന്ന കൂട്ടപ്രാർത്ഥനയ്ക്കും പതാക ഉയർത്തലിനും പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകുന്നതോടെ ഉറൂസിന് തുടക്കമാകും. രാത്രി 8 മണിക്ക് പാമ്പുരുത്തി എസ്.കെ.എസ്.ബി.വി മദ്രസ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ദഫ് പ്രദർശനം നടക്കും. തുടർന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മഹല്ല് പ്രസിഡണ്ട് അമീർ ദാരിമി അധ്യക്ഷത വഹിക്കും. ഖത്തീബ് ഹാഫിള് ജിനാൻ ബാഖവി ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ മുഹമ്മദലി ദാരിമി ശ്രീകണ്ഠപുരം മുഖ്യപ്രഭാഷണം നടത്തും.

രണ്ടാം ദിവസമായ ശനിയാഴ്ച രാത്രി 8.30-ന് കടാച്ചിറ ദുൽഫുകാർ കലാസംഘം അവതരിപ്പിക്കുന്ന ദഫ് മുട്ട്, ദഫ് കളി, അറബനമുട്ട് എന്നിവയും കൂത്തുപറമ്പ് അൽ അമീൻ കലാസംഘത്തിന്റെ വിവിധ പരിപാടികളും അരങ്ങേറും. ഉറൂസിന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ 11.30-ന് മൗലീദ് സദസ്സും തുടർന്ന് അന്നദാനവും നടക്കും. രാത്രി 8 മണിക്ക് സയ്യിദ് അലി ഹാഷിം ബാ അലവി തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തും. 2025-2026 സമസ്ത പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും പരിപാടിയുടെ ഭാഗമായി നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!