വിഷുവിനെ വരവേറ്റ് ലോകമെമ്പാടുമുള്ള മലയാളികൾ; പ്രതീക്ഷകളുടെ കണികണ്ടുണർന്ന് നാടും നഗരവും

Kannadiparamba online news
Screenshot

കണ്ണൂർ: മീനച്ചൂടിൽ പൂത്ത കണിക്കൊന്നയ്‌ക്കൊപ്പം സമൃദ്ധമായ പ്രകൃതിയുടെ പ്രതീകമായി പറമ്പിലെ ചക്കയും വെള്ളരിയും മാമ്പഴവും ഫലങ്ങളുമെല്ലാം തളികയിൽ ഒരുക്കിവെച്ച്, പ്രതീക്ഷകളുടെ കണികണ്ടുണർന്ന് ലോകമെമ്പാടുമുള്ള മലയാളികൾ വിഷുവിനെ വരവേറ്റു.

സൂര്യൻ മീനരാശിയിൽനിന്ന് മേടത്തിലേക്ക് കടക്കുന്നതാണ് വിഷുസംക്രാന്തിയായി കണക്കാക്കുന്നത്. തലേന്ന് രാത്രിതന്നെ വീടുകളിൽ വിഷുക്കണി ഒരുക്കിയിരുന്നു. കൃഷ്ണവിഗ്രഹത്തിനു മുന്നിൽ കണിക്കൊന്നയും കാർഷികവിഭവങ്ങളായ കണിവെള്ളരി, ഇടിച്ചക്ക, കുലയോടുകൂടിയ മാങ്ങ, തേങ്ങ എന്നിവയും ഓട്ടുരുളിയിൽ കണിവെക്കും. കോടിമുണ്ട്, മുഖക്കണ്ണാടി, പച്ചരിയിൽ മഞ്ഞൾ, നാണയം, സ്വർണം എന്നിവയും വിഷുക്കണിയുടെ മാറ്റുകൂട്ടുന്നു. മുതിർന്നവർ കുട്ടികൾക്ക് വിഷുക്കൈനീട്ടം നൽകുന്നതും, കോടിമുണ്ടുടുത്ത് വിഭവസമൃദ്ധമായ സദ്യ കഴിക്കുന്നതും ഈ ആഘോഷത്തിന്റെ പ്രധാന ഭാഗമാണ്.

വിഷുവിനെ വരവേൽക്കാൻ നഗരങ്ങളിലും ഗ്രാമങ്ങളിലും ചൊവ്വാഴ്ച രാവിലെമുതൽ തന്നെ കണിവിഭവങ്ങളുടെ വിൽപ്പന തകൃതിയായി നടന്നിരുന്നു. കമ്പോളങ്ങളിലും വഴിയോരത്തും കണിവെക്കാനുള്ള വസ്തുക്കൾ വാങ്ങാൻ വലിയ ആൾത്തിരക്കായിരുന്നു അനുഭവപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ മുതൽ തന്നെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിഷുക്കണി ദർശനവും ഒരുക്കിയിട്ടുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!