കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർഥിയായ നിതിൻ രാജിന്റെ മരണം സാക്ഷര കേരളത്തിന് അത്യന്തം ലജ്ജാവഹമാണെന്ന് വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
മരണത്തിന് പിന്നിൽ വകുപ്പ് മേധാവിയുടെ നിരന്തരമായ ജാതി അധിക്ഷേപവും മാനസിക പീഡനവും, സഹപാഠികളുടെ റാഗിങ്ങുമാണെന്ന കുടുംബത്തിന്റെ ആരോപണം ഗൗരവകരമാണ്. ശരീരത്തിലെ നിറങ്ങളും ജനിച്ച ഇടങ്ങളും ആരെയും ഉന്നതനോ അധമനോ ആക്കുന്നില്ല. ക്യാമ്പസിൽ വിദ്യാർഥികൾക്ക് താങ്ങാവേണ്ട അധ്യാപകർ തന്നെ വിവേചനങ്ങൾക്ക് നേതൃത്വം നൽകുന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണ്. ഭരണഘടന പൗരന് നൽകുന്ന അവകാശങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള സാഹചര്യം ക്യാമ്പസുകളിൽ ഒരുക്കണമെന്നും യോഗം വിലയിരുത്തി.
വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന അധ്യാപകരെ പുറത്താക്കി സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും വിസ്ഡം സ്റ്റുഡന്റ്സ് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് തുഫൈൽ കാവുംപടി, സെക്രട്ടറി മിർസബ് അൽ ഹികമി, ട്രഷറർ ഷിബിലി തളിപ്പറമ്പ്, അക്രം വളപട്ടണം, ശാക്കിർ അൽ ഹികമി തയ്യിൽ, ഫയാദ് ആറാം മൈൽ, ഫർസീൻ മുഴപ്പിലങ്ങാട്, അബ്ദുൽ ഹാദി അൽ ഹികമി, ഫാസ്ഹാൻ തലശ്ശേരി, ഷമൽ വമ്പൻ കാക്കയങ്ങാട്, ഫാസിൽ അൽ ഹികമി, നവാൽ ഉളിക്കൽ എന്നിവർ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

