കണ്ണാടിപ്പറമ്പ് സ്വദേശിനി പി.വി അഞ്ജനയ്ക്ക് ഇംഗ്ലീഷ് സാഹിത്യത്തിൽ പി.എച്ച്.ഡി

Kannadiparamba online news

കണ്ണാടിപ്പറമ്പ്: കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള പള്ളിക്കുന്ന് ഗവണ്മെന്റ് വനിതാ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് (Ph.D) നേടി കണ്ണാടിപ്പറമ്പ് സ്വദേശിനി പി.വി അഞ്ജന. ഡോ. ഒ.എസ്. ഫ്രാൻസിസിന്റെ കീഴിലായിരുന്നു അഞ്ജന ഗവേഷണം പൂർത്തിയാക്കിയത്.

കണ്ണാടിപ്പറമ്പ് ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ടി.എ. വേണുഗോപാലന്റേയും പി.വി. ഹൈമാവതിയുടേയും മകളാണ് അഞ്ജന. കുറ്റ്യാട്ടൂർ സ്വദേശി ഷെറിനാണ് ഭർത്താവ്. ഉന്നത വിജയം കരസ്ഥമാക്കിയ അഞ്ജനയ്ക്ക് നാടിൻ്റെ നാനാഭാഗത്തുനിന്നും അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!