കണ്ണൂർ: പടന്നപ്പാലത്തെ കോർപറേഷൻ മലിന ജലശുദ്ധീകരണ പ്ലാന്റിൽ പദ്ധതി നടത്തിപ്പുകാരായ കൊച്ചി അമ്പലമുകൾ ബ്രെക് കമ്പനിയിലെ (Brec) ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. കമ്പനി ഡയറക്ടർ ആസാദിന്റെ നേതൃത്വത്തിലെത്തിയ സംഘം പ്ലാന്റിന്റെ പ്രവർത്തനങ്ങൾ പൂർണമായും വിലയിരുത്തി.
കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര സ്ഥലത്തെത്തി കമ്പനി അധികൃതരുമായി പ്ലാന്റിന്റെ തുടർ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു. പ്ലാന്റിൽ നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും, പ്ലാന്റിന്റെ ചുറ്റുവട്ടം മനോഹാരിതമാക്കി സംരക്ഷിക്കുമെന്നും മേയർ വ്യക്തമാക്കി.
കോർപറേഷനിലെ താളിക്കാവ്, കാനത്തൂർ ഡിവിഷനുകളിലെ സ്ഥാപനങ്ങളിൽനിന്ന് മലിനജലം അനധികൃതമായി പൈപ്പുകൾ വഴി ഒഴുക്കിവിടുന്നത് നിർത്തലാക്കിയെന്നും മേയർ പി. ഇന്ദിര പറഞ്ഞു. വീടുകളിൽ നിന്നും മറ്റ് സ്ഥാപനങ്ങളിൽ നിന്നും പ്ലാന്റിലെത്തുന്ന മലിന ജലം എട്ട് ഘട്ടങ്ങളായാണ് അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇവിടെ സംസ്‌കരിക്കുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

