കണ്ണൂർ: തിരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂർ ജില്ലയിൽ ഇന്ന് (ചൊവ്വാഴ്ച) വൈകിട്ട് 6 മണി മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ ഉത്തരവിട്ടു. വ്യാഴാഴ്ച അർദ്ധരാത്രി 12 മണി വരെയാണ് ജില്ലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്.
നിരോധനാജ്ഞ നിലനിൽക്കുന്ന സമയങ്ങളിൽ ജില്ലയിൽ അനധികൃതമായി കൂട്ടംകൂടുന്നതും പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നതും കർശനമായി നിരോധിച്ചതായി കളക്ടർ അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമാധാനാന്തരീക്ഷം നിലനിർത്തുന്നതിന്റെയും സുരക്ഷാ ക്രമീകരണങ്ങളുടെയും ഭാഗമായാണ് ഈ നടപടി. നിയമലംഘനം നടത്തുന്നവർക്കെതിരെ പോലീസിന്റെ ഭാഗത്തുനിന്ന് കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

