കണ്ണൂർ: പ്രകൃതിഭംഗി കൊണ്ട് വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന കാനാമ്പുഴയിൽ ഇന്ന് (ഏപ്രിൽ 1) സാംസ്കാരിക സന്ധ്യ നടക്കും. വൈകിട്ട് 7 മണിക്ക് പ്രശസ്ത നോവലിസ്റ്റ് കെ.ആർ മീര ചടങ്ങ് ഉദ്ഘാടനം ചെയ്യും. കാനാമ്പുഴയുടെ ശില്പി കൂടിയായ രാമചന്ദ്രൻ കടന്നപ്പള്ളി, സിനിമാ താരം ഭീമൻ രഘു തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. പരിപാടിയുടെ ഭാഗമായി ശിശുമന്ദിരം മുതൽ കൂടത്തും താഴെ വരെ ഫ്ലാഷ് ലൈറ്റ് മാർച്ചും തുടർന്ന് ഗാനമേള ഉൾപ്പെടെയുള്ള കലാപരിപാടികളും അരങ്ങേറും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

