കണ്ണാടിപ്പറമ്പ്: പുലീപ്പി ഹിന്ദു എൽ.പി. സ്കൂൾ വാർഷികാഘോഷവും എൻഡോവ്മെന്റ് വിതരണവും വിപുലമായ പരിപാടികളോടെ നടന്നു. പാപ്പിനിശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജാൻസി ജോൺ വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സി. രജിലേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച ശ്രേഷ്ഠ വിദ്യാർത്ഥികൾക്കും, ശുചിത്വ യജ്ഞത്തിൽ പങ്കെടുത്തവർക്കുമുള്ള പ്രത്യേക അനുമോദനവും എൻഡോവ്മെന്റ് വിതരണവും ചടങ്ങിൽ നടന്നു. സ്കൂൾ പ്രധാനാധ്യാപിക സി.വി. സുധാമണി വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
വിരമിച്ച അധ്യാപിക ഇ.പി. വിലാസിനി, വാർഡ് മെമ്പർമാരായ നൗഫൽ പുലീപ്പി, പി. നസ്രിയ, കണ്ടപ്പൻ രാജീവൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മാനേജർ പി.സി. ദിനേശൻ, മാതൃസമിതി പ്രസിഡന്റ് ആർ. ഇന്ദു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്റ്റാഫ് സെക്രട്ടറി എൻ.പി. പ്രജേഷ് ഏവർക്കും സ്വാഗതവും, എസ്.ആർ.ജി. കൺവീനർ കെ. ജിതിൻ രാജ് നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

