കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കണ്ണൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളി കണ്ണൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും പര്യടനം നടത്തി. തിങ്കളാഴ്ച നടന്ന പര്യടനത്തിൽ സിറ്റി, ബർണശ്ശേരി, എളയാവൂർ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ഗംഭീര സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. പഴയ ബസ് സ്റ്റാൻഡിൽ കളരിപ്പയറ്റിന്റെ അകമ്പടിയോടെയായിരുന്നു വരവേൽപ്പ്.
പുലർച്ചെ അഞ്ചുമണിക്ക് ആയിക്കരയിൽ വോട്ടർമാരെ നേരിൽ കണ്ടുകൊണ്ടാണ് അദ്ദേഹം തിങ്കളാഴ്ചത്തെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് കണ്ണൂക്കരയിൽ നിന്ന് ആരംഭിച്ച ഔദ്യോഗിക പര്യടനം എളയാവൂർ നോർത്തിലെ ജനശക്തി കേന്ദ്രത്തിന് സമീപമാണ് സമാപിച്ചത്. അണ്ടത്തോട്, തയ്യിൽ, സിറ്റി, തായത്തെരു, ബർണ്ണശ്ശേരി, എസ്.എൻ. പാർക്ക്, താളിക്കാവ്, ബസ്‌സ്റ്റാൻഡ്, കക്കാട് വായനശാല, കണ്ണോത്തുംചാൽ ആറുകണ്ടിമുക്ക്, കാപ്പിച്ചേരി ദേശോദ്ധാരണ വായനശാല, എടച്ചൊവ്വ പുലരി സ്‌റ്റോർ, അതിരകം ഭഗത്‌സിംഗ് കോർണർ, ഐ.എം.ടി സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു മറ്റ് സ്വീകരണ പരിപാടികൾ.
സ്ഥാനാർഥി എത്തുന്നതിന് മുൻപായി നടക്കുന്ന പൊതുയോഗങ്ങളിൽ അതത് പ്രദേശത്തെ വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചാണ് എൽ.ഡി.എഫ് വോട്ട് തേടുന്നത്. വാദ്യഘോഷങ്ങളുടെയും മുത്തുക്കുടകളുടെയും പുഷ്പവൃഷ്ടിയുടെയും അകമ്പടിയോടെയാണ് പ്രവർത്തകർ സ്ഥാനാർത്ഥിയെ സ്വീകരിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കണ്ണൂരിലെത്തിയ വികസന പദ്ധതികൾ വിശദീകരിച്ച രാമചന്ദ്രൻ കടന്നപ്പള്ളി, എൽ.ഡി.എഫ് സർക്കാരിന് തുടർഭരണം ലഭിക്കേണ്ടതിന്റെ പ്രാധാന്യം വോട്ടർമാരോട് അഭ്യർത്ഥിച്ചു.
സ്വീകരണ കേന്ദ്രങ്ങളിൽ കെ.പി. സഹദേവൻ, കെ.പി. സുധാകരൻ, യു. ബാബു ഗോപിനാഥൻ, ഇ.പി.ആർ. വേശാല, എൻ. ബാലകൃഷ്ണൻ, പി. മൊഹസീന, വെള്ളോറ രാജൻ, രാഗേഷ് മന്ദമ്പേത്ത്, പി. അജയകുമാർ, വൈഷ്ണവ് മഹീന്ദ്രൻ, കെ.പി. പ്രശാന്ത്, പി. മമ്മൂട്ടി, സി. ധീരജ്, കെ.കെ. ജയപ്രകാശ്, കെ. ഷഹറാസ്, എം.പി. അനിൽകുമാർ, അസ്ലം പിലാക്കൽ, കെ.വി. ദിനേശൻ, സി.ടി. ശ്രീശൻ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

