ഇരിട്ടി: തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഇരിട്ടിയിൽ നടത്തിയ പരിശോധനയിൽ വൻ വിദേശമദ്യ ശേഖരം പിടികൂടി. വീട്ടിലെ കിടപ്പുമുറിയിൽ കട്ടിലിനടിയിൽ പ്രത്യേക അറയുണ്ടാക്കി വിൽപ്പനയ്ക്കായി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. സംഭവവുമായി ബന്ധപ്പെട്ട് അയ്യൻകുന്ന് കച്ചേരിക്കടവിലെ വടയാറ്റുകുന്നേൽ ഹൗസിൽ ജിജി (45) യെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് 14.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും, വിൽപ്പനയിലൂടെ ലഭിച്ച 23,750 രൂപയും കണ്ടെടുത്തത്. ഇവിടെ നിരന്തരമായി മദ്യവിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.
കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൾ, ഇരിട്ടി ഡിവൈഎസ്പി രാജേഷ് എന്നിവരുടെ മേൽനോട്ടത്തിൽ ഇരിട്ടി എസ്.എച്ച്.ഒ ശ്രീജിത്തിന്റെ നിർദ്ദേശപ്രകാരം എസ്.ഐ കെ. ഷറഫുദ്ദീനും സംഘവുമാണ് പരിശോധന നടത്തിയത്. എസ്.ഐയെ കൂടാതെ സബ് ഇൻസ്പെക്ടർ പ്രവീൺ, എസ്.സി.പി.ഒമാരായ ശിഹാബുദ്ദീൻ, നിസാമുദ്ദീൻ, രമ്യ, ഇരിട്ടി ഡിവൈഎസ്പി സ്‌ക്വാഡിലെ ജയദേവ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

