അഴീക്കോട് മണ്ഡലത്തിൽ വികസനം ചർച്ചയാക്കി കെ.വി. സുമേഷിന്റെ പര്യടനം; ഗ്രാമവഴികളിൽ ആവേശോജ്ജ്വല സ്വീകരണം

Kannadiparamba online news

അഴീക്കോട്: അഴീക്കോട് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.വി. സുമേഷിന് ഗ്രാമവഴികളിൽ ആവേശോജ്ജ്വല സ്വീകരണം. കടുത്ത വേനൽ ചൂടിനെ അവഗണിച്ച് പാതയോരങ്ങളിൽ കാത്തുനിന്ന നിരവധിയാളുകളാണ് സ്ഥാനാർഥിക്ക് വിജയാംശംസകൾ നേർന്നത്.

അഞ്ചു വർഷം മുൻപ് മണ്ഡലത്തിൽ എത്തിയ കെ.വി. സുമേഷ്, സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളിലൂടെയും ജനകീയ പ്രശ്നങ്ങളിലെ നിരന്തര ഇടപെടലുകളിലൂടെയും ഇന്ന് അഴീക്കോടിന്റെ ഹൃദയത്തിൽ സുപരിചിതനാണ്. എൽ.ഡി.എഫ് സർക്കാർ തുടരേണ്ടതിന്റെ ആവശ്യകതയും അഴീക്കോടിന്റെ വികസന നേട്ടങ്ങളും വിശദീകരിച്ചായിരുന്നു സുമേഷിന്റെ വോട്ടഭ്യർഥന.

ചൊവ്വാഴ്ച വളപട്ടണത്തു നിന്നാണ് പര്യടനം ആരംഭിച്ചത്. വേസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ് കമ്പനി, വലിയ പട്ടം ടൈൽസ് കമ്പനി എന്നിവിടങ്ങളിലെ തൊഴിലാളികളെയും, തങ്ങൾ വയലിലെ വീടുകളിലുമെത്തി സ്ഥാനാർഥി നേരിട്ട് കണ്ട് വോട്ട് ചോദിച്ചു. തുടർന്ന് പള്ളിക്കുന്ന് സൂപ്രണ്ട് ഗേറ്റ്, ചാലാട് ഭാനുസ്മാരകം, ദിനേശ് ബീഡി കമ്പനി, തടുത്ത വയൽ, പടന്നപ്പാലം എന്നിവിടങ്ങളിലും പര്യടനം നടത്തി. ചാലാട് പര്യടനം നടത്തുന്നതിനിടെ വിദ്യാർഥികളോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞും സംവദിച്ചുമാണ് അദ്ദേഹം പ്രചാരണം മുന്നോട്ട് കൊണ്ടുപോയത്.

വളപട്ടണത്ത് എൽ.വി. മുഹമ്മദ്, കെ.വി. ഷക്കീൽ എന്നിവരും, പള്ളിക്കുന്നിൽ പോത്തോടി സജീവൻ, കെ. ജയകൃഷ്ണൻ, ലൈജു വയക്കാടി, ജ്യോതി അഴീക്കോടൻ എന്നിവരും, ചാലാട് എം.ടി. സതീശൻ, കെ. ഷാജിഷ്, എം. മുകേഷ് എന്നീ നേതാക്കളും സ്ഥാനാർഥിക്കൊപ്പമുണ്ടായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!