പയ്യന്നൂർ : സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന് വാഹനാപകടത്തില്‍ പരുക്കേറ്റു. പയ്യന്നൂർ ഏഴിലോട് വച്ചാണ് ജയരാജൻ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. പരുക്കേറ്റ ജയരാജനെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പയ്യന്നൂരിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം എം വി ജയരാജനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് എം.വിജയരാജൻ സഞ്ചരിച്ച കാറിനു പിന്നിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. അദ്ദേഹത്തിന് താടിക്കാണ് പരുക്കേറ്റത് . തെരഞ്ഞടുപ്പ് പരിപാടിയിൽ പങ്കെടുക്കുന്നതിനായി കാസർകോട്ടേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

