കണ്ണൂർ മണ്ഡലത്തിൽ യു.ഡി.എഫ് പ്രചാരണം സജീവമാക്കി; വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിച്ച് ടി.ഒ. മോഹനൻ

Kannadiparamba online news

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഊർജ്ജിതമാക്കി കണ്ണൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ഒ. മോഹനൻ. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെത്തി അദ്ദേഹം നേരിട്ട് വോട്ടർമാരെ കണ്ട് വോട്ടഭ്യർത്ഥിച്ചു.

വാരം സി.എച്ച് സെന്ററിലെത്തിയ സ്ഥാനാർത്ഥി അവിടെയുള്ളവരുമായി സംസാരിക്കുകയും പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു. തുടർന്ന് കാഞ്ഞിരോട് നെഹർ ആർട്സ് ആൻഡ് സയൻസ് കോളേജിലെത്തിയ അദ്ദേഹം, വിദ്യാർത്ഥികളുമായി സംവദിക്കുകയും യുവ വോട്ടർമാരുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്തു.

കൂടാതെ, കണ്ണൂർ നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ കണ്ണൂർ മാർക്കറ്റിലും അദ്ദേഹം സന്ദർശനം നടത്തി. മാർക്കറ്റിലെ വ്യാപാരികളെയും തൊഴിലാളികളെയും പൊതുജനങ്ങളെയും നേരിൽക്കണ്ട് അദ്ദേഹം യു.ഡി.എഫിന് വേണ്ടി വോട്ടഭ്യർത്ഥിച്ചു. മണ്ഡലത്തിൽ മികച്ച സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിക്കുന്നതെന്ന് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!