തളിപ്പറമ്പ് മണ്ഡലം: കൊളച്ചേരി പഞ്ചായത്ത് യു.ഡി.എഫ് പ്രവർത്തക കൺവെൻഷൻ നാളെ നടക്കും

Anees kannadiparamba

കൊളച്ചേരി: തളിപ്പറമ്പ് നിയമസഭാ മണ്ഡലം യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥമുള്ള കൊളച്ചേരി പഞ്ചായത്ത് യു.ഡി.എഫ് പ്രവർത്തക കൺവെൻഷൻ നാളെ (ബുധനാഴ്ച) നടക്കും. രാവിലെ 10.30 ന് പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫറൻസ് ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൺവെൻഷനിൽ സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ മാസ്റ്റർ നേരിട്ട് പങ്കെടുക്കും.

കൺവെൻഷൻ മുന്നൊരുക്കങ്ങൾക്കായി ചേർന്ന കൊളച്ചേരി പഞ്ചായത്ത് യു.ഡി.എഫ് സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. യോഗത്തിൽ ചെയർമാൻ കെ.എം. ശിവദാസൻ അധ്യക്ഷത വഹിച്ചു. കൺവീനർ മൻസൂർ പാമ്പുരുത്തി സ്വാഗതം പറഞ്ഞു. നേതാക്കളായ എം. അബ്ദുൽ അസീസ്, ആറ്റക്കോയ തങ്ങൾ പാട്ടയം, എം. അനന്തൻ മാസ്റ്റർ, എം.വി. പ്രേമാനന്ദൻ, ടി.പി. സുമേഷ്, കെ. ശാഹുൽഹമീദ്, കെ. ബാലസുബ്രഹ്മണ്യൻ, കെ.പി. കമാൽ, കെ.വി. പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!