കണ്ണൂർ: വളപട്ടണത്ത് വൻ മയക്കുമരുന്നു ശേഖരവുമായി ആറംഗ സംഘം പിടിയിൽ. ദേശീയ പാതയിൽ വളപട്ടണത്തിനടുത്ത സ്വകാര്യ റസിഡൻസിയിൽ വച്ചാണ് 29.66 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കണ്ണൂർ കണ്ണാടിപറമ്പ് സ്വദേശികളായ കെ മുബഷിർ(20), കെ എം ഷനാദ്(19), കൊളച്ചേരി പള്ളിപറമ്പ് സ്വദേശി എം കെ മുഹമ്മദ്(40), ചേലേരി സ്വദേശി സി പി മുഹമ്മദ്(45), കാസർഗോഡ് സ്വദേശികളായ ബേക്കൽ ഫോർട്ടിലെ കെ അബ്ദുൾ നാസർ(33), മുളിയാർ അമ്മാങ്കോടെ ബി മുഹമ്മദ് ഷബീർ(28)എന്നിവരാണ് പിടിയിലായത്. കണ്ണൂർ സിറ്റി ഡാൻസാഫ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വളപട്ടണം എസ്ഐ വി ആർ അരുണിന്റെ നേതൃത്വത്തിൽ
പൊലീസ് ഉദ്യോഗസ്ഥരായ അജിത്ത്, മഹേഷ് കുമാർ, നവീൻ, ശരത്ത്, കെ വി മഹേഷ്, എം കെ പ്രബീഷ് , കെ ബിനു എന്നിവരാണ് പ്രതികളെ പിടികൂടിയത്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

