കണ്ണൂർ: അഴീക്കോട് നിയോജക മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി (യു.ഡി.എഫ്) സ്ഥാനാർഥി അഡ്വ. കരീം ചേലേരി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ എൽ.എ. ഡെപ്യൂട്ടി കലക്ടർക്ക് മുൻപാകെയാണ് അദ്ദേഹം പത്രിക നൽകിയത്.
കണ്ണൂർ ഡി.സി.സി ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനമായാണ് യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും പത്രികാ സമർപ്പണത്തിനായി കലക്ടറേറ്റിലെത്തിയത്. ഡി.സി.സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്ജ്, മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാൻ കല്ലായി, പി.കെ. അബ്ദുല്ല ഹാജി, സി.എ. അജീർ, കെ.ടി. സഹദുല്ല, ടി. ജയകൃഷ്ണൻ, കടവത്തൂർ മഹമൂദ്, അഡ്വ. കെ.എ. ലത്തീഫ്, കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
കൂടാതെ സി.ഡി.എം.ഇ.എ പ്രസിഡൻ്റ് അഡ്വ. പി. മഹമൂദ്, വി.പി. വമ്പൻ, ബിജു ഉമ്മർ, ബാലകൃഷ്ണൻ മാസ്റ്റർ, എൻ.എ. കരീം, മുൻ മേയർ മുസ്ലിഹ് മഠത്തിൽ, സി. സീനത്ത്, ഷമീമ ടീച്ചർ തുടങ്ങിയ പ്രമുഖ നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും സ്ഥാനാർഥിയെ അനുഗമിച്ചു. പത്രികാ സമർപ്പണത്തോടെ മണ്ഡലത്തിലെ യു.ഡി.എഫ് പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

