കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി യു.ഡി.എഫ് കണ്ണൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു. കണ്ണോത്തുംചാൽ ഇൻകം ടാക്സ് ഓഫീസിന് എതിർവശത്ത് സജ്ജമാക്കിയ പുതിയ ഓഫീസ് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്തു.
കണ്ണൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ടി.ഒ. മോഹനൻ, കോൺഗ്രസ് – മുസ്ലിം ലീഗ് നേതാക്കളായ അഡ്വ. മാർട്ടിൻ ജോർജ്ജ്, അഡ്വ. എം.പി. മുഹമ്മദലി, രാജീവൻ എളയാവൂർ, കെ.പി. താഹിർ, വി.വി. പുരുഷോത്തമൻ, അഡ്വ. കെ.എ. ലത്തീഫ്, ഫാറുഖ് വട്ടപ്പൊയിൽ, മുസ്ലിഹ് മഠത്തിൽ, പി.സി. അഹമ്മദ്കുട്ടി, ഷമ മുഹമ്മദ്, സി. സമീർ, പി. മാധവൻ മാസ്റ്റർ, മനോജ് കൂവേരി, സി.ടി. ഗിരിജ, അഡ്വ. യൂനുസ്, സി. എറമുള്ളാൻ, കായക്കൽ രാഹുൽ, ലക്ഷ്മണൻ തുണ്ടിക്കോത്ത്, നസീർ പുറത്തീൽ, റിഷാം താണ, ഷാനിബ് കെ.വി. തുടങ്ങിയ പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. ഓഫീസ് പ്രവർത്തനമാരംഭിച്ചതോടെ മണ്ഡലത്തിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് കൂടുതൽ വേഗമേറും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

