അഴീക്കോട്: കേരളം ആർജ്ജിച്ച വികസന നേട്ടങ്ങൾ കഥയും സിനിമയുമായി ബിഗ് സ്ക്രീനിൽ തെളിഞ്ഞപ്പോൾ, പഴയ കാലത്തിൽ നിന്നും നവകേരളത്തിലേക്കുള്ള സഞ്ചാരത്തിന്റെ അടയാളപ്പെടുത്തലായി മാറി ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപിന്റെ ‘അശ്വമേധം’. അഴീക്കോട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.വി. സുമേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പള്ളിക്കുന്ന് അച്യുത് വില്ലയിലാണ് വേറിട്ട ഈ പരിപാടി സംഘടിപ്പിച്ചത്.
കേരളം ഇന്നുവരെ സ്വന്തമാക്കിയ വികസന നേട്ടങ്ങൾ വിവരിച്ചും, വിജ്ഞാനം പകരുന്ന ചോദ്യങ്ങൾ കാണികളോട് ചോദിച്ചും ജി.എസ്. പ്രദീപ് കളം നിറഞ്ഞപ്പോൾ നിറഞ്ഞ കൈയ്യടികളോടെയാണ് കാണികൾ അത് ഏറ്റെടുത്തത്. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾക്ക് പുറമെ, എൽ.ഡി.എഫ് സർക്കാർ അഴീക്കോട് മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും അശ്വമേധം വേദിയിൽ ആഴത്തിൽ ചർച്ച ചെയ്തു. പരിപാടിയിൽ അഴീക്കോട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥിയും എം.എൽ.എയുമായ കെ.വി. സുമേഷ് പങ്കെടുത്ത് സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

