തളിപ്പറമ്പ് മണ്ഡലംഎൽ.ഡി.എഫ് സ്ഥാനാർഥി പി.കെ. ശ്യാമള ടീച്ചർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

Kannadiparamba online news

തളിപ്പറമ്പ്: നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ. ശ്യാമള ടീച്ചർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ശനിയാഴ്ച പകൽ പതിനൊന്നോടെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായ തളിപ്പറമ്പ് തഹസിൽദാർ കെ. സന്തോഷ് മുൻപാകെയാണ് പത്രിക നൽകിയത്. രണ്ട് സെറ്റ് പത്രികകളാണ് സ്ഥാനാർഥി സമർപ്പിച്ചത്.

രാവിലെ 10.30-ന് പൂക്കോത്ത് നടയിൽ നിന്നും ആരംഭിച്ച ആവേശോജ്ജ്വലമായ പ്രകടനമായാണ് നേതാക്കളും പ്രവർത്തകരും പത്രികാ സമർപ്പണത്തിനായി എത്തിയത്. നൂറുകണക്കിനുപേർ പ്രകടനത്തിൽ അണിനിരന്നു.

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി. ജയരാജൻ, ഏരിയാ സെക്രട്ടറി കെ. സന്തോഷ്, എൽ.ഡി.എഫ് നേതാക്കളായ സി.എം. കൃഷ്ണൻ, കെ.വി. ഗോപിനാഥൻ തുടങ്ങിയ നേതാക്കൾ പത്രികാ സമർപ്പണ സമയത്ത് സ്ഥാനാർഥിക്കൊപ്പം സംബന്ധിച്ചു.

കെ.സി. ഹരികൃഷ്ണൻ, ടി.കെ. സുലേഖ, ടി.എം. ജയിംസ്, കെ.സി. ചന്ദ്രൻ, കെ.സി. സോമൻ നമ്പ്യാർ, സമീറുല്ലാഖാൻ, ഇ. രവീന്ദ്രൻ, അനിൽ പുതിയവീട്ടിൽ, ഷാജി ജോസഫ്, പി. വിനോദ് കുമാർ, ടി.വി. നാരായണൻ, കുഞ്ഞിരാമൻ, മീത്തൽ കരുണാകരൻ, തോമസ് ചൂരനോലിൽ, വേലിക്കാത്ത് രാഘവൻ, ടി. ബാലകൃഷ്ണൻ, പി. മുകുന്ദൻ, ഒ. സുഭാഗ്യം, പുല്ലായ്ക്കൊടി ചന്ദ്രൻ, കെ. ചന്ദ്രൻ, വി. സതീദേവി, ശ്രീജ, കെ. കൃഷ്ണൻ, ടി. ലത, ഓമന മുരളീധരൻ തുടങ്ങിയ നേതാക്കൾ പ്രകടനത്തിന് നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!