പയ്യന്നൂർ: ബാറിൻ്റെ കോമ്പൗണ്ടിൽ വെച്ച് യുവാവിനെ മുൻവിരോധം വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീശാ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. പയ്യന്നൂർ കോറോം സെൻട്രൽ സ്വദേശിയും ഏറ്റുകുടുക്കയിൽ താമസക്കാരനുമായ കെ.എം രഞ്ജിത് കുമാറിൻ്റെ (46)പരാതിയിലാണ് കോറോം കൊക്കോട്ടെ വിനു, ബിനോയ് എന്നിവർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്. 18 ന് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പയ്യന്നൂരിലെ വൈശാഖ് ബാറിൻ്റെ കോമ്പൗണ്ടിൽ വെച്ചാണ് സംഭവം. രണ്ടാം പ്രതിമുൻ വിരോധത്താൽ തടഞ്ഞുവെച്ച് ഒന്നാം പ്രതി ഓട്ടോയിലുണ്ടായിരുന്ന പീശാ കത്തി എടുത്ത് കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഉപദ്രവിക്കാൻ ശ്രമിക്കവേ കൈകൊണ്ട് തടുത്തതിൽ കത്തികൊണ്ട് ഇടതു കൈയുടെ ചെറുവിരലിനു മുറിഞ്ഞു പരിക്കേൽക്കാനിടയായി എന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

