കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കണ്ണൂർ നഗരത്തിൽ പൊലീസും കേന്ദ്ര സേനയും സംയുക്തമായി റൂട്ട് മാർച്ച് നടത്തി. കണ്ണൂർ ടൗൺ പൊലീസിന്റെയും ബി.എസ്.എഫ് (BSF) ഉൾപ്പെടെയുള്ള കേന്ദ്ര സേനാ വിഭാഗത്തിന്റെയും നേതൃത്വത്തിലായിരുന്നു മാർച്ച്.
കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ പി. നിധിൻരാജിന്റെ പ്രത്യേക നിർദേശപ്രകാരമാണ് മാർച്ച് സംഘടിപ്പിച്ചത്. നഗരത്തിലെ പഴയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച റൂട്ട് മാർച്ച് കാൽടെക്സ് വഴി സഞ്ചരിച്ച് താവക്കരയിൽ സമാപിച്ചു.
തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനും ജനങ്ങളിൽ സുരക്ഷാബോധം ഉറപ്പുവരുത്തുന്നതിനുമാണ് സേന മാർച്ച് നടത്തിയത്. കണ്ണൂർ അസിസ്റ്റന്റ് കമ്മിഷണർ ആർ. ഹരിപ്രസാദ്, ടൗൺ ഇൻസ്പെക്ടർ എസ്.ബി. കൈലാസനാഥ്, ബി.എസ്.എഫ് ഇൻസ്പെക്ടർ ഗിരീഷ് ഗൊഗോയ് എന്നിവർ റൂട്ട് മാർച്ചിന് നേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

