കണ്ണൂർ: കേരള സംഗീത നാടക അക്കാദമി കണ്ണൂർ ജില്ലാ കേന്ദ്ര കലാസമിതിയുടെ ആഭിമുഖ്യത്തിൽ ‘കലാസമിതി – കലാകാര സംഗമം’ സംഘടിപ്പിച്ചു. നാടക, കലാരംഗത്തെ നിരവധി പേർ പങ്കെടുത്ത സംഗമം അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി. വേണുഗോപാലൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സംഗമത്തോടനുബന്ധിച്ച് ജില്ലയിലെ മികച്ച 10 കലാസമിതികൾക്ക് ‘ബെസ്റ്റ് പെർഫോമൻസ് അവാർഡ്’ സമ്മാനിച്ചു. കൂടാതെ കലാരംഗത്തെ സമഗ്ര സംഭാവനകളെ മാനിച്ച് 14 മുതിർന്ന നാടക പ്രവർത്തകരെ വേദിയിൽ വെച്ച് ആദരിച്ചു.
രാജ്മോഹൻ നീലേശ്വരം, എം.കെ. മനോഹരൻ, ജിജു ഒറപ്പടി, രതീഷ് പയ്യന്നൂർ, വിനോദ് നാരോത്ത്, കുഞ്ഞികൃഷ്ണൻ ചെറുപഴശി, എം.വി. നാരായണൻ മയ്യിൽ എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിച്ചു. ജില്ലാ സെക്രട്ടറി ശ്രീധരൻ സംഘമിത്ര ഏവർക്കും സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇ. മോഹനൻ കുറ്റിക്കോൽ നന്ദി രേഖപ്പെടുത്തി. സംഗമത്തിന്റെ ഭാഗമായി പൊന്നാമ്പലയുടെ നാടൻപാട്ടും അരങ്ങേറി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

