സൗദി അറേബ്യയിൽ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്വർ) മാർച്ച് 20 വെള്ളിയാഴ്ച.

Kannadiparamba online news
Screenshot

റിയാദ്: സൗദി അറേബ്യയിൽ ഈ വർഷത്തെ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്വർ) 2026 മാർച്ച് 20 വെള്ളിയാഴ്ച ആയിരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബുധനാഴ്ച വൈകുന്നേരം ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്നാണ് പെരുന്നാൾ തീയതി സംബന്ധിച്ച പ്രഖ്യാപനം വന്നത്.

മാസപ്പിറവി നിരീക്ഷണ കമ്മിറ്റി യോഗം ചേർന്നാണ് മാസപ്പിറവി ദൃശ്യമായില്ലെന്ന കാര്യം സ്ഥിരീകരിച്ചത്. ഇതോടെ 30 ദിവസത്തെ റമദാൻ വ്രതാനുഷ്ഠാനങ്ങൾ പൂർത്തിയാക്കിയാകും ഇത്തവണ പെരുന്നാൾ ആഘോഷിക്കുക.

സൗദിയിലെ സ്വകാര്യ, ലാഭരഹിത മേഖലകളിലെ ജീവനക്കാർക്കുള്ള പെരുന്നാൾ അവധി ബുധനാഴ്ച രാത്രി മുതൽ ആരംഭിച്ച് നാല് ദിവസത്തേക്ക് ഉണ്ടായിരിക്കുമെന്ന് സൗദി മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!