പുല്ലൂപ്പി: റമദാനിന്റെ പുണ്യങ്ങൾ വിളിച്ചോതി ഇസ്‌ലാഹുൽ മുസ്‌ലിമീൻ സഭ പുല്ലൂപ്പിയുടെ നേതൃത്വത്തിൽ ഇഹ്സാൻ പ്രാർത്ഥനാ സംഗമവും വിപുലമായ ഇഫ്‌താർ വിരുന്നും സംഘടിപ്പിക്കുന്നു. സഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘തസ്കിയ റമളാൻ ക്യാമ്പയിന്റെ’ ഭാഗമായാണ് ഈ സ്നേഹസംഗമം ഒരുക്കിയിട്ടുള്ളത്.
19-ന് വൈകുന്നേരം 6:20-ന് പുല്ലൂപ്പി ഹൈദ്രോസ് ജുമാമസ്ജിദ് അങ്കണത്തിലാണ് പരിപാടി നടക്കുന്നത്. പ്രമുഖ പണ്ഡിതൻ ഉസ്താദ് മുഹമ്മദ് അലി ഫൈസി ഇരിക്കൂർ പ്രാർത്ഥനാ സംഗമത്തിന് നേതൃത്വം നൽകും. റമദാൻ വ്രതാനുഷ്ഠാനത്തിന്റെ നിറവിൽ നടക്കുന്ന ഈ ആത്മീയ സദസ്സിലേക്കും ഇഫ്താർ വിരുന്നിലേക്കും മുഴുവൻ വിശ്വാസികളെയും സംഘാടകർ സ്നേഹപൂർവ്വം സ്വാഗതം ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

