കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്ങും അക്രമവും; ശക്തമായ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ

Kannadiparamba online news
Screenshot

കണ്ണാടിപ്പറമ്പ്: ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ റാഗിംഗ് വിഷയത്തിലും പൊതുമുതൽ നശിപ്പിച്ചതിലും സ്കൂൾ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ കണ്ണാടിപ്പറമ്പ് ഈസ്റ്റ്‌ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ റാഗിംഗ് ചെയ്ത പത്താം ക്ലാസ് വിദ്യാർത്ഥികളെ മാതൃകാപരമായ ശിക്ഷാനടപടികൾക്ക് വിധേയമാക്കണമെന്നും, സ്കൂളിലെ പഠനാന്തരീക്ഷം മെച്ചപ്പെടുത്താൻ അടിയന്തര ഇടപെടൽ വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

കൂടാതെ, വിദ്യാലയങ്ങളിലെ ടോയ്‌ലറ്റ് ക്ലോസറ്റുകളും മറ്റും നശിപ്പിച്ച വിദ്യാർത്ഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി. സ്കൂളിലെ ഇത്തരം ഗുരുതരമായ വിഷയങ്ങൾ കൃത്യമായി കൈകാര്യം ചെയ്യാൻ സാധിക്കാത്ത പിടിഎ കമ്മിറ്റിയുടെ നിലപാടുകൾ അവസാനിപ്പിക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഡിവൈഎഫ്ഐ, എസ്.എഫ്.ഐ ഭാരവാഹികൾ സ്കൂൾ അധികൃതരെ നേരിൽക്കണ്ട് സംസാരിച്ചു.

ഡിവൈഎഫ്ഐ കണ്ണാടിപ്പറമ്പ് മേഖലാ സെക്രട്ടറി പി.പി. അഭിജിത്ത്, മേഖല ട്രഷറർ ശരത്, എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നന്ദകിഷോർ, പ്രസിഡണ്ട് അവിനാഷ്, ഡിവൈഎഫ്ഐ പ്രവർത്തകരായ അഖിൽ ടി., ശ്രീരാഗ്, കെ. പ്രയാഗ്, അഖിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!