അതിരകം: അതിരകം ശാഖാ മുസ്ലിം ലീഗിന്റെയും കെ.എം.സി.സി അതിരകത്തിന്റെയും നേതൃത്വത്തിൽ വർഷങ്ങളായി നടത്തിവരുന്ന റമദാൻ റിലീഫ് വിതരണം ശ്രദ്ധേയമായി. ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ നിർവഹിച്ചു.
അതിരകം പ്രദേശത്തെ 225 കുടുംബങ്ങൾക്കുള്ള പെരുന്നാൾ സാന്ത്വനം കണ്ണൂർ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കോളേക്കര മുസ്തഫ വിതരണം ചെയ്തു. ഇതിനുപുറമെ, കുനിയിൽ പീടിക, പരിപ്പിൻ മൊട്ട ശാഖകൾക്കുള്ള കെ.എം.സി.സിയുടെ റമദാൻ റിലീഫ് സഹായങ്ങൾ കൗൺസിലർമാരായ എ. അർഷാദ്, കെ.ടി. മുർഷിദ് എന്നിവർ ചേർന്ന് കൈമാറി.
ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ് പി. റഷീദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അരീക്കര അബൂഞ്ഞി, കെ.പി. നൗഷാദ്, വി.കെ. അഷ്റഫ്, പുന്നക്കൽ ഹാരിസ്, വി.പി. ഹാരിസ്, ടി.വി. ഇസ്മായിൽ, എ.സി. അഫ്സൽ, വി.സി. റൗഫ്, കോളേക്കര ഇബ്രാഹിം, കെ. ഷഫീഖ് എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

