മുണ്ടേരി: നാടിന്റെ മതസൗഹാർദ്ദവും ഐക്യവും വിളിച്ചോതി യൂത്ത് വിംഗ് പടന്നോട്ടിന്റെ ആഭിമുഖ്യത്തിൽ വിപുലമായ സമൂഹ നോമ്പുതുറയും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. പടന്നോട്ട് താഴെ ജുമാമസ്ജിദ് അങ്കണത്തിൽ വെച്ചാണ് പരിപാടികൾ നടന്നത്.
പ്രവാസി സുഹൃത്തുക്കൾക്കും മഹല്ലിൽ നിന്ന് വിട പറഞ്ഞവർക്കും വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനാ സദസ്സും ഇതിനോടനുബന്ധിച്ച് നടന്നു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും മഹല്ലിന്റെ സമീപത്തുള്ള ഇതര മതവിഭാഗക്കാരും നോമ്പുതുറയിൽ ഒത്തുചേർന്നത് നാടിന്റെ ഐക്യം ഊട്ടിയുറപ്പിക്കുന്ന വേദിയായി മാറി.
മഹല്ല് ഖത്തീബ് മുസ്തഫ നിസാമി മാണിയൂർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ഈ സാമൂഹിക ഐക്യവും മതസൗഹാർദ്ദവും കാലാകാലങ്ങളോളം നിലനിൽക്കട്ടെ എന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ ആശംസിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

