സ്നേഹസന്ദേശം പകർന്ന് കണ്ണൂർ പ്രസ്സ് ക്ലബ് ഇഫ്താർ സംഗമം; രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

Kannadiparamba online news

കണ്ണൂർ: മാധ്യമപ്രവർത്തകരും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖരും ഒത്തുചേർന്ന കണ്ണൂർ പ്രസ്സ് ക്ലബ് ഇഫ്താർ സംഗമം ശ്രദ്ധേയമായി. കണ്ണൂർ സൺ ഷൈൻ ഹെറിറ്റേജിൽ വെച്ച് നടന്ന സ്നേഹസംഗമം സംസ്ഥാന തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.

പ്രസ്സ് ക്ലബ് പ്രസിഡൻ്റ് സി. സുനിൽകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹസനാത്ത് ഗ്രാൻ്റ് മസ്ജിദ് ഇമാം അബ്ദുൽ മജീദ് ഹുദവി ചടങ്ങിൽ മുഖ്യ ഇഫ്താർ സന്ദേശം നൽകി. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര, നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്‌സ് പ്രസിഡൻ്റ് സച്ചിൻ സൂര്യകാന്ത്, സെക്രട്ടറി സി. അനിൽകുമാർ, പ്രമുഖ ചാർട്ടേഡ് അക്കൗണ്ടൻ്റുമാരായ പി.ജെ. ജേക്കബ്, മാന്വൽ സിറിയക് എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിച്ചു.

പ്രസ്സ് ക്ലബ് സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് ഏവർക്കും സ്വാഗതം ആശംസിച്ച ചടങ്ങിൽ ട്രഷറർ കെ. സതീശൻ നന്ദി രേഖപ്പെടുത്തി. ജില്ലയിലെ നിരവധിയാളുകൾ ഈ കൂട്ടായ്മയുടെ ഭാഗമായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!