കണ്ണൂർ നഗരത്തിന് പുതിയ മുഖം; കോർപ്പറേഷൻ നഗര സൗന്ദര്യവൽക്കരണ പദ്ധതിയുടെ ആദ്യഘട്ടം മേയർ നാടിന് സമർപ്പിച്ചു

Kannadiparamba online news

കണ്ണൂർ: കൂടുതൽ സുന്ദരിയായി കണ്ണൂർ നഗരം. കണ്ണൂർ കോർപ്പറേഷൻ നടപ്പിലാക്കുന്ന നഗര സൗന്ദര്യവൽക്കരണ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരിച്ച് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഇന്ന് വൈകുന്നേരം 3:30-ന് നടന്ന ചടങ്ങിൽ കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.

പയ്യാമ്പലം പോസ്റ്റ് ഓഫീസിനു മുന്നിലുള്ള ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മുതൽ ശ്രീനാരായണ പാർക്ക് വരെയുള്ള ഭാഗമാണ് ആദ്യഘട്ടത്തിൽ നവീകരിച്ച് മനോഹരമാക്കിയിരിക്കുന്നത്. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗര ആസൂത്രണ കമ്മിറ്റി ചെയർപേഴ്സൺ ഷമീമ ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. ലിഷാ ദീപക്, റിഷാം താണ, റിജിൽ മാക്കുറ്റി, ശ്രീജ മഠത്തിൽ, വി.കെ. മുഹമ്മദലി, അഡ്വ. സോന ജയറാം, മുൻ വാർഡ് മെമ്പർ ജയസൂര്യൻ എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിച്ചു. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന ഈ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായതോടെ വലിയ ആവേശത്തിലാണ് നഗരവാസികൾ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!