വളപട്ടണം: മുസ്ലിം ലീഗ്, ജി.സി.സി കെ.എം.സി.സി വളപട്ടണം പഞ്ചായത്ത് കമ്മിറ്റിയുടെയും യൂത്ത് ലീഗ്, വനിതാ ലീഗ് എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ റിലീഫ് ഉദ്ഘാടനവും സമൂഹ നോമ്പുതുറയും നാളെ നടക്കും. മാർച്ച് 15 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് വളപട്ടണം സുബുലുസ്സലാം മദ്രസ്സയിൽ വെച്ചാണ് ചടങ്ങുകൾ നടക്കുക.
മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി റിലീഫ് വിതരണോദ്ഘാടനം നിർവഹിക്കും. തുടർന്ന് വളപട്ടണം പഞ്ചായത്ത് പരിധിയിലുള്ള കുടുംബങ്ങൾക്കുള്ള ധനസഹായ വിതരണവും രണ്ട് കിലോ നേരിയരിയുടെ വിതരണവും ചടങ്ങിൽ വെച്ച് നടക്കും. റമദാനിന്റെ പുണ്യം പങ്കുവെക്കുന്ന ഈ സംയുക്ത സമൂഹ നോമ്പുതുറയിലേക്കും റിലീഫ് വിതരണത്തിലേക്കും മുഴുവൻ നാട്ടുകാരും പങ്കെടുക്കണമെന്ന് പ്രോഗ്രാം കമ്മിറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

