കണ്ണൂർ : പുതിയ ബസ് സ്റ്റാൻ്റിൽ പാർക്ക് ചെയ്ത സ്കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. കർണ്ണാടക ചിക് മാംഗ്ലൂർ സ്വദേശി സുനിൽകുമാർ ദേശായി (28) യെയാണ് ടൗൺ പോലീസ് അറസ്റ്റു ചെയ്തത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. 12 ന് രാവിലെ 9നും ഉച്ചയ്ക്കു 12 മണിക്കുമിടയിൽ പുതിയ ബസ് സ്റ്റാൻ്റിൽ കെ.കെ. ബിൽഡിംഗിന് സമീപം നിർത്തിയിട്ട കോഴിക്കോട് ഫാറൂഖ് കോളജിന് സമീപത്തെ കെ.അബ്ദുൾ ജലീലിൻ്റെ ഉടമസ്ഥതയിലുള്ള 80,000 രൂപ വിലവരുന്ന കെ എൽ 85 . സി. 6968 നമ്പർ സ്കൂട്ടറാണ് പ്രതിമോഷ്ടിച്ചു കടന്നു കളഞ്ഞത്. പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

