ഗർഭാശയ കാൻസറിനെതിരെ പ്രതിരോധം; കുറ്റ്യാട്ടൂരിൽ എച്ച്.പി.വി (HPV) വാക്സിനേഷൻ ക്യാമ്പയിന് തുടക്കമായി

Kannadiparamba online news

കുറ്റ്യാട്ടൂർ: കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുറ്റ്യാട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ (FHC) എച്ച്.പി.വി (HPV) വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിച്ചു. ഗർഭാശയ കാൻസർ തടയുന്നതിന്റെ ഭാഗമായി 14 വയസ്സുള്ള മുഴുവൻ പെൺകുട്ടികൾക്കും ക്യാമ്പയിനിലൂടെ വാക്സിനേഷൻ ഉറപ്പുവരുത്തും.

പഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ വാക്സിനേഷൻ ക്യാമ്പയിന്റെ ഉദ്ഘാടനം നിർവഹിച്ചു. കുറ്റ്യാട്ടൂരിനെ സമ്പൂർണ്ണ കാൻസർ മുക്ത പഞ്ചായത്താക്കി മാറ്റുന്നതിനുള്ള വിപുലമായ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി. പങ്കജാക്ഷൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ധന്യ സ്വാഗതം പറഞ്ഞു. പി.എച്ച്.എൻ (PHN) സെറീന ആശംസകൾ അർപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ.എൻ. പ്രകാശ് നന്ദി രേഖപ്പെടുത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!