കണ്ണൂർ: കാറിൽ കടത്തുകയായിരുന്ന വ്യാജ നിർമ്മിതമായ 109600 ഗോൾഡ് ഫ്ലേക്സ്, ഹണി ഡ്യൂ കിംഗ് ലൈറ്റ്സ് സിഗരറ്റ് പാക്കറ്റുകളുമായി രണ്ടു പേരെ പോലീസ് പിടികൂടി. കാസറഗോഡ് ചെങ്കള മുട്ടത്തൊടി പന്നിപ്പാറയിലെ പി.എ. മുഹമ്മദ് റഫീഖ് (45), കുഡ്ലു രാംദാസ് നഗർ കാളിയങ്കാട് സ്വദേശി എം എ മുഹമ്മദ്ഷഹീൽ (37) എന്നിവരെയാണ് എസ്ഐ എൻ.സി. പ്രശാന്തും സംഘവും പിടികൂടിയത്. ചാല ബേബി മെമ്മോറിയൽ ആശുപ്രത്രിക്ക് സമീപം വാഹന പരിശോധനക്കിടെയാണ് കെ എൽ 14. എൻ. 8181 നമ്പർ കാറിൽ കടത്തിയ 548 ബോക്സുകളിലായി കടത്തിയ 109600 വ്യാജ സിഗരറ്റുകൾ പോലീസ് പിടികൂടിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

