അത്താഴക്കുന്നിൽ തെരുവുനായയുടെ വിളയാട്ടം; വിദ്യാർത്ഥി ഉൾപ്പെടെ അഞ്ചുപേർക്ക് കടിയേറ്റു

Kannadiparamba online news
Screenshot

കണ്ണൂർ: അത്താഴക്കുന്നിലും പരിസര പ്രദേശങ്ങളിലും തെരുവുനായയുടെ വിളയാട്ടം. വിദ്യാർത്ഥി ഉൾപ്പെടെ അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റു. ഞായറാഴ്ച രാവിലെ 8 മണിയോടെ അത്താഴക്കുന്ന്, റഹ്‌മാനിയ പള്ളി ഭാഗങ്ങളിലായിരുന്നു സംഭവം.

അംബേദ്‌കർ ലക്ഷംവീട് കോളനിയിലെ അരിങ്ങളയൻ ശാന്ത (70), വട്ടപ്പാറമ്പിൽ സുനിൽ കുമാർ (52), എട്ടു വയസ്സുകാരനായ അലങ്കൃത്, റഹ്മാനിയ പള്ളിക്ക് സമീപത്തെ ദീപ സജീവൻ (51), തുരുത്തിയിലെ മുസമ്മിൽ (42) എന്നിവർക്കാണ് നായയുടെ കടിയേറ്റത്.

പരിക്കേറ്റ അഞ്ചു പേരും ഉടൻ തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഇവരിൽ സുനിൽ കുമാറിനെയും ദീപാ സജീവനെയും പിന്നീട് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആളുകളെ ആക്രമിച്ച തെരുവുനായയെ പിന്നീട് പ്രദേശത്ത് ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!