പീഡനക്കേസിലെ പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ

Kannadiparamba online news
Screenshot

മട്ടന്നൂർ: യുവതിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. കേളകം സ്വദേശിയായ സെബിൻ എബ്രഹാം (31) ആണ് പിടിയിലായത്. രണ്ടു വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.

യുവതിയുമായി പരിചയത്തിലായ പ്രതി അവരെ പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തെന്നാണ് പരാതി. തുടർന്ന് മട്ടന്നൂർ പോലീസ് കേസെടുത്തതോടെ സെബിൻ വിദേശത്തേക്ക് കടക്കുകയായിരുന്നു. കേസിൽ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ഇയാൾക്കെതിരെ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചിരുന്നു. കൂടാതെ പോലീസ് ലുക്കൗട്ട് സർക്കുലറും ഇറക്കിയിരുന്നു.

കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചെത്തിയ സെബിനെ ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് കണ്ണൂർ സിറ്റി ഡാൻസാഫ് സംഘവും മട്ടന്നൂർ പോലീസും ചേർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!