മകന്റെ വിവാഹം ക്ഷണിക്കാൻ പോകുന്നതിനിടെ അപകടം ; നിയന്ത്രണംവിട്ട കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, ഭർത്താവിന് പരിക്ക്

Kannadiparamba online news
Screenshot

കൂത്തുപറമ്പ്: മകന്റെ വിവാഹം ക്ഷണിക്കാൻ ഭർത്താവിനൊപ്പം അയൽവീട്ടിലേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മെരുവമ്പായി കണ്ടംകുന്നിലെ പള്ളിക്കുന്നിൽ വള്ളിൽ ഹൗസിൽ സി. പ്രേമി (56) ആണ് മരിച്ചത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന ഭർത്താവ് അച്ചുതനും പരിക്കേറ്റു.

ഇന്നലെ രാവിലെ 7.15-ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. വീട്ടിൽനിന്നിറങ്ങി റോഡിൽ നിൽക്കുകയായിരുന്ന ഇരുവരുടെയും അടുത്തേക്ക് കൂത്തുപറമ്പ് ഭാഗത്തുനിന്നെത്തിയ കാർ നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു. ഉടൻ തന്നെ ഇരുവരെയും കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രേമിയുടെ ജീവൻ രക്ഷിക്കാനായില്ല.

കോട്ടയം തള്ളോട്ടെ പരേതനായ നന്ത്യത്ത് കുമാരന്റെയും ചെവിടിയൻ ദേവൂട്ടിയുടെയും മകളാണ് മരിച്ച പ്രേമി. മക്കൾ: മിഥുൻ, അതുൽ. സഹോദരങ്ങൾ: ശോഭ, ദിനേശൻ, ഷൈബ. മകന്റെ വിവാഹ സന്തോഷത്തിലേക്ക് കടക്കാനിരിക്കെ കുടുംബത്തിലുണ്ടായ ഈ വിയോഗം നാടിന്റെയും നൊമ്പരമായി മാറി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!