മുണ്ടയാട് ഇൻഡോർ സ്‌റ്റേഡിയത്തിന് മുന്നിൽ കക്കൂസ് മാലിന്യം തള്ളി; റോഡിലാകെ രൂക്ഷഗന്ധം, വാഹനത്തെ കണ്ടെത്താൻ സി.സി.ടി.വി പരിശോധന

Kannadiparamba online news
Screenshot

കണ്ണൂർ: മുണ്ടയാട് ഇൻഡോർ സ്‌റ്റേഡിയത്തിന് മുൻവശത്ത് പൊതുറോഡിലേക്ക് കക്കൂസ് മാലിന്യം തള്ളി. കടകൾക്ക് മുന്നിലൂടെ റോഡിലേക്ക് മാലിന്യം ഒഴുകിയതോടെ പ്രദേശവാസികളും യാത്രക്കാരും മൂക്കുപൊത്തേണ്ട ഗതികേടിലായി. സംഭവത്തെ തുടർന്ന് പ്രദേശവാസികളും സമീപത്തെ വ്യാപാരികളും കോർപറേഷനിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് മേയർ അഡ്വ. പി. ഇന്ദിര, ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ റിജിൽ മാക്കുറ്റി, കൗൺസിലർ അർഷാദ്, ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപൻ തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. രൂക്ഷമായ ഗന്ധത്തെ തുടർന്ന് കോർപറേഷൻ ശുചീകരണ തൊഴിലാളികൾ മാലിന്യം ഒഴുകിയെത്തിയ നൂറ് മീറ്ററോളം ദൂരത്തിൽ കുമ്മായം വിതറി.

പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ കേന്ദ്രീകരിച്ച് പോലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്. രാത്രിയുടെ മറവിൽ മാലിന്യം പൊതുറോഡിൽ തള്ളിയ വാഹനത്തെയും പ്രതികളെയും ഉടൻ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമത്തിലാണ് അധികൃതർ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!