കണ്ണൂർ: പി എസ് സി പരീക്ഷയിൽ ഒന്നാം റാങ്ക് കിട്ടിയവർക്ക് പോലും നിയമനം ലഭിക്കാതെ കഴിഞ്ഞ ഒമ്പതര വർഷമായി യുവജനങ്ങളെ കഷ്ടതയിലും ആത്മഹത്യയിലേക്കും തള്ളിവിടുന്ന സർക്കാരാണ് പിണറായി സർക്കാർ എന്നും അവരുടെ ഇഷ്ടദാസന്മാരെ പിൻവാതിൽ വഴി തങ്ങൾക്കിഷ്ടപ്പെട്ട ജോലികളിലേക്ക് നിയമിച്ച അവർക്ക് സർക്കാർ ശമ്പളം നൽകി അവരെ സുഖിപ്പിക്കാം എന്നവ്യാമോഹംനടപ്പിലാകില്ലെന്നുംയുഡിഎഫ് അധികാരത്തിൽ എത്തിയാൽ ഇവർക്ക് മുൻവാതിലൂടെ പുറത്തു പോകേണ്ടി വരുമെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് , അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന വിഷയവുമായി മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സക്രിയമായ രാഷ്ട്രീയ പ്രവർത്തനത്തിലൂടെയാണ് മുസ്ലിം ലീഗും മുസ്ലിം യൂത്ത് ലീഗും മുന്നോട്ടുപോകുന്നത്. വർഗീയവാദികളുമായി സന്ധിയില്ല എന്ന നയമാണ് മുസ്ലിം ലീഗ് എക്കാലവുംപുലർത്തി പോകുന്നത് ,നാല് വോട്ടിനുവേണ്ടി വർഗീയത പറഞ്ഞു അഭിമാനം പണയം വെക്കുന്നവരല്ലലീഗ്. അവസാനത്തെ പാർട്ടി പ്രവർത്തകർ പോലും വിവിധ തിരഞ്ഞെടുപ്പുകളിൽ തോറ്റു പോയാലും വർഗീയവാദികളുമായി ഒരുതരത്തിലുള്ള സന്ധിക്കും മുസ്ലിം ലീഗ് തയ്യാറല്ലെന്ന മുൻകാല നേതാക്കന്മാരുടെ നയങ്ങളാണ് ഇന്നും ലീഗ് പുലർത്തി പോകുന്നത് അദ്ദേഹം കൂട്ടിച്ചേർത്തു .
കണ്ണൂരിന്റെ മണ്ണിൽ ആണ് ഞാൻ നിന്ന് പ്രസംഗിക്കുന്നത് ഇവിടെ രക്തസാക്ഷിയുടെ ഫണ്ട് അടിച്ചുമാറ്റിയ സി.പി.എം എംഎൽഎയെകുറിച്ച് പറഞ്ഞതിന് ജീവിതം മുഴുവൻ പാർട്ടിക്കുവേണ്ടി സേവനം ചെയ്ത ഒരാളെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. ഈ അടുത്തകാലത്ത് പാർട്ടിക്ക് വേണ്ടി രക്തസാക്ഷികളായവർക്ക് വേണ്ടി പിരിച്ച ഏത് രക്തസാക്ഷിക്കാണ് മുഴുവൻ സംഖ്യയും സിപിഎം നൽകിയത് എന്ന് വ്യക്തമാക്കാൻ സിപിഎം തയ്യാറാകണം . കക്കുക മുക്കുക നക്കുക എന്ന പേരാണ് സിപിഎമ്മിന് ഏറ്റവും ചേർന്നത് . രക്തസാക്ഷി മരിച്ചിട്ടില്ല ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന മുദ്രാവാക്യം വിളിക്കുന്ന പാർട്ടി നേതാക്കൾ എന്തിനുവേണ്ടിയാണ് ഇപ്പോൾ അത് വിളിക്കുന്നത് എന്ന് മനസ്സിലാക്കി കൊണ്ടിരിക്കുകയാണ് .രക്തസാക്ഷികളുടെ ഫണ്ട് അടിച്ചു മാറ്റി അതുകൊണ്ട് ജീവിക്കുന്ന നേതാക്കന്മാരായി സിപിഎം നേതാക്കന്മാർ അധപ്പതിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡണ്ട് നസീർ നെല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി പി.സി. നസീർ സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി, എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ. നവാസ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി, ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള, എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ. നജാഫ്, സി.കെ.മുഹമ്മദലി, അഷറഫ് എടന്നീർ , അഡ്വ കെ.എ.ലത്തീഫ്, അൻസാരി തില്ലങ്കേരി, മഹമുദ് അള്ളാംകുളം, കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, കെ.പി.സി.സി. മെമ്പർ റിജിൽ മാക്കുറ്റി, ഇബ്രാഹിം കുട്ടി തിരുവട്ടൂർ , യൂനസ് പടന്നോട്ട് , കെ.പി. റംഷാദ്, അൽത്താഫ് മാങ്ങാടൻ പ്രസംഗിച്ചു.
പൊതുസമ്മേളനത്തിനു മുന്നോടിയായി വിളക്കുന്തറ മൈതാനി കേന്ദ്രീകരിച്ച് നഗരത്തിൽ ആയിരക്കണക്കിന് യൂത്ത് ലീഗ് പ്രവർത്തകർ അണിനിരന്ന പ്രകടനവും നടന്നു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

