ജില്ലാ കേരളോത്സവം നവംബർ 26 മുതൽ

Kannadiparamba online news

കണ്ണൂർ: കേരള സംസ്ഥാന യുവജനക്ഷേമ  ബോർഡും ജില്ലാ പഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം നവംബർ 26 മുതൽ 30 വരെ  ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി നടക്കും. ഉദ്ഘാടനം 26ന് രാവിലെ 10 മണിക്ക് പൊലീസ് പരേഡ് ഗ്രൗണ്ടിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി  ദിവ്യ നിർവഹിക്കും. വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിക്കും.  മുനിസിപ്പാലിറ്റി ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്ന് വിജയിച്ച മത്സരാർഥികളും ടീമുകളുമാണ് ജില്ലാ കേരളോത്സവത്തിൽ പങ്കെടുക്കുന്നത്.
26ന് അത്ലറ്റിക്സ് മത്സരങ്ങൾ കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിലും വോളിബോൾ ബാസ്‌കറ്റ് ബോൾ എന്നിവ കണ്ണൂർ സ്പോർട്സ് സ്‌കൂളിലും ബാഡ്മിന്റൺ പഴയങ്ങാടി യൂണിക് സ്പോർട്സ് സെന്ററിലും നടക്കും. നവംബർ 27ന് ചെസ്സ് ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിലും കളരി, ഫുട്ബോൾ മത്സരങ്ങൾ പൊലീസ് പരേഡ് ഗ്രൗണ്ടിലും നടക്കും. പഞ്ചഗുസ്തി മത്സരം 28ന് സ്പോർട്സ് കൗൺസിൽ ഹാളിൽ. വടം വലി മത്സരം 29ന് കലക്ടറേറ്റ് മൈതാനത്തിലും ക്രിക്കറ്റ് മത്സരം പൊലീസ് പരേഡ് ഗ്രൗണ്ടിലും നടക്കും. 30ന് നീന്തൽ മത്സരം പിണറായി സ്വിമ്മിംഗ് പൂളിലും കബഡി മത്സരം കലക്ടറേറ്റ് മൈതാനിയിലും നടക്കും. നവംബർ 26 ന് കൃഷ്ണമേനോൻ വനിതാ കോളേജിൽ നടത്താൻ നിശ്ചയിച്ച അമ്പെയ്ത്ത് മത്സരം ഡിസംബർ 9 ന് രാവിലെ 9  മണിക്ക് വനിതാ കോളേജിൽ നടത്തും. മത്സരത്തിൽ പങ്കെടുക്കുന്നവർ രാവിലെ എട്ടുമണിക്ക് രജിസ്ട്രേഷനു വേണ്ടി  ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണം

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!