നാറാത്ത്: നാറാത്ത് ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട പ്രത്യേക ഗ്രാമസഭകൾ സംഘടിപ്പിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളും ആവശ്യങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക സഭകൾ ചേർന്നത്.
സ്ത്രീകളുടെ ഗ്രാമസഭ:
ഫെബ്രുവരി 10-ന് രാവിലെ 11 മണിക്ക് നാറാത്ത് പഞ്ചായത്ത് കൃഷിഭവൻ ഹാളിൽ നടന്ന സഭയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സുധീഷ് അധ്യക്ഷത വഹിച്ചു. മെമ്പർ അഷ്റഫ് പി.പി. സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഹസീനത്ത് എം.ടി. (വികസനകാര്യം), ഉഷ പാളത്ത് (ആരോഗ്യ-വിദ്യാഭ്യാസം), ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിഷിജ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സാബിറ കെ.സി., സാജന, നസ്രിയ, ഗ്രാമസഭ കോർഡിനേറ്റർ ഗീത വി.സി., കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ശില്പ എം. എന്നിവർ സംസാരിച്ചു.
കുട്ടികളുടെ ഗ്രാമസഭ:
വൈകുന്നേരം 3 മണിക്ക് ദേശസേവ യു.പി. സ്കൂളിൽ വെച്ച് നടന്ന കുട്ടികളുടെ ഗ്രാമസഭയിൽ വൈസ് പ്രസിഡന്റ് പി. സുധീഷ് അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ പാളത്ത് സ്വാഗതമാശംസിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീനത്ത് എം.ടി., വാർഡ് മെമ്പർമാരായ സാബിറ കെ.സി., നസ്രിയ, ദേശസേവ യു.പി. സ്കൂൾ എച്ച്.എം. സുനിത ടീച്ചർ, ഗ്രാമസഭ കോർഡിനേറ്റർ ഗീത വി.സി., കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ശില്പ എം., അങ്കണവാടി അധ്യാപകരായ അനിത, കമലാക്ഷി എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. വരും വർഷത്തെ പദ്ധതികളിൽ ഉൾപ്പെടുത്തേണ്ട നിരവധി ക്രിയാത്മക നിർദ്ദേശങ്ങൾ കുട്ടികൾ സഭയിൽ അവതരിപ്പിച്ചു.


വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

