ശമ്പളം മുടങ്ങിയിട്ട് രണ്ട് മാസം; വളപട്ടണം പഞ്ചായത്ത് ഓഫീസ് പൂട്ടി ജീവനക്കാരുടെ പ്രതിഷേധം

Kannadiparamba online news
Screenshot

കണ്ണൂർ: കഴിഞ്ഞ രണ്ട് മാസമായി ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് വളപട്ടണം ഗ്രാമപഞ്ചായത്ത് ജീവനക്കാർ കൂട്ട അവധിയെടുത്ത് ഓഫീസ് പൂട്ടി പ്രതിഷേധിച്ചു. പഞ്ചായത്ത് ഓഫീസിലെ 14 ജീവനക്കാർക്ക് യഥാസമയം ശമ്പളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക് നടത്തിയത്.

പഞ്ചായത്തിന്റെ ഒരു കോടിയിലേറെ രൂപ വളപട്ടണം സർവീസ് സഹകരണ ബാങ്കിൽ നിന്നും തിരിച്ച് ലഭിക്കാത്തതോടെയാണ് കടുത്ത സാമ്പത്തികപ്രതിസ ന്ധിയിലേക്ക് നീങ്ങിയത്.

14 ജീവനക്കാരുള്ള ദൈനം ദിന ചെലവിന് പോലും മാർഗം ഇല്ലാത്ത അവസ്ഥയിലാ യിരിക്കുകയാണ്. ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ഉണ്ടാ യിരുന്ന പഞ്ചായത്തിന്റെ രണ്ട് കോടിയോളം രൂപ വള പട്ടണം സഹകരണ ബാങ്കി ലേക്ക് മാറ്റിയിരുന്നു. കടുത്ത സാമ്പത്തിക ബാധ്യത നേരിടുന്ന ബാങ്കിന് പഞ്ചായത്തിന്റെ പണം തിരികെ നൽകാൻ സാധിക്കാതെ വന്നതോടെയാണ് പ്രതിസന്ധി കടുത്തത്.

ലീഗ് ഭരണസമിതിക്ക് കീഴിലുള്ള ബാങ്കിൻ്റെ പ്രതിസന്ധി മറികടക്കാനാണ് മു സ്‌ലിംലീഗ് നേതൃത്വത്തിലു ള്ള പഞ്ചായത്ത് ഭരണസമി തി വൻ തുക നിക്ഷേപം നൽകിയത്. എന്നാൽ വായ് പാ തിരിച്ചടവ് അടക്കം മുട ങ്ങിയതോടെ വളപട്ടണം ബാ ങ്കിന് നിക്ഷേപം തിരിച്ചു നൽകാൻ പറ്റാത്ത അവസ്ഥ യാണ്. നിലവിലെ പ്രതിസ ന്ധിക്ക് പരിഹാരം കാണാൻ സഹായം നൽകണമെന്നാവ ശ്യപ്പെട്ട് തദ്ദേശ വകുപ്പിനെ സമീപിച്ചിരിക്കുകയാണ് പ ഞ്ചായത്തിലെ പുതിയ ഭരണ സമിതി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!