പുല്ലുപ്പിയിൽ മഹാത്മാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

Anees kannadiparamba

കണ്ണാടിപ്പറമ്പ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ എഴുപത്തിയെട്ടാം രക്തസാക്ഷിത്വ ദിനത്തിൽ പുല്ലുപ്പി ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. പുല്ലുപ്പിയിൽ നടന്ന ചടങ്ങിൽ ഗാന്ധിജി ഉയർത്തിപ്പിടിച്ച സമാധാനത്തിന്റെയും അഹിംസയുടെയും സന്ദേശങ്ങൾ പ്രവർത്തകർ അനുസ്മരിച്ചു.

പരിപാടിയിൽ എൻ. ചന്ദ്രൻ, സനീഷ് ചിറയിൽ, മുഹമ്മദ് അമീൻ കെ., ഉണ്ണികൃഷ്ണൻ, ബഷീർ, ജോസഫ്, ജനാർദ്ദനൻ, പവിത്രൻ തുടങ്ങിയവർ നേതൃത്വം നൽകി. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാൻ ഗാന്ധിയൻ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് അനുസ്മരണ പ്രഭാഷണത്തിൽ നേതാക്കൾ പറഞ്ഞു. നിരവധി കോൺഗ്രസ് പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!