അഴീക്കോട്: മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യതയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 2016-ലെ അഴീക്കോട് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി വിധിച്ച ആറ് വർഷത്തെ അയോഗ്യത അധികാര പരിധി മറികടന്നുള്ളതാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ പ്രചാരണം നടത്തിയെന്ന നികേഷ് കുമാറിന്റെ പരാതിയിലാണ് ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കിയത്. എന്നാൽ, നിയമസഭാ കാലാവധി കഴിഞ്ഞതിനാൽ തെരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച ഹൈക്കോടതി വിധിയിൽ ഇടപെടുന്നില്ലെന്ന് കോടതി അറിയിച്ചു. തെരഞ്ഞെടുപ്പ് കേസ് ഇപ്പോൾ അപ്രസക്തമായെങ്കിലും അയോഗ്യത സംബന്ധിച്ച നികേഷ് കുമാറിന്റെ ആവശ്യത്തിൽ വിശദമായ വാദം കേൾക്കുമെന്ന് കോടതി പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

